Monday, October 31, 2016

Beauty Tips (Malayalam)

മുഖകാന്തി വർദ്ധിപ്പിക്കാൻ 

പച്ചമഞ്ഞൾ


മുഖകാന്തി വർദ്ധിപ്പിക്കുവാൻ പച്ചമഞ്ഞൾ അരച്ചതും കടലമാവും പാലിൽ കുഴച്ചു പുരട്ടുക.

ഒരു ഗ്ലാസ് കുമ്പളങ്ങ നീരിൽ 10 തഴുതാമയും 10 ചെറുപൂളയിലയും 10 കരുകകൂമ്പും കൂട്ടി അടച്ചു ചേർത്തവെള്ളം അരിച്ചെടുത്തു കുടിക്കുന്നത് സൗന്ദര്യ വർദ്ധനവിനും മുഖകാന്തിക്കും നല്ലതാണ് 



വെള്ളരിക്ക ഇടിച്ചുപിഴിഞ്ഞ നീര് തുല്യ അളവിൽ പശുവിൻ പാലിൽ ചേർത്ത്  ഒരു കഷ്ണം പഞ്ഞിയിൽ മുക്കി മുഖത്ത് തേക്കുക.  ഇതു തുടർച്ചയായി ചെയ്താൽ മുഖകാന്തി വർധിക്കും.

മഞ്ഞൾപ്പൊടി വെളിച്ചെണ്ണയിൽ ചാലിച്ച് ദേഹത്ത് നന്നായി പുരട്ടുക. ഉണങ്ങുമ്പോൾ കഴുകിക്കളയുക.  ത്വക്ക്‌  രോഗങ്ങൾ ഇല്ലാതായി സൗന്ദര്യം വർധിക്കും.


മുഖം തുടുക്കാൻ 

ഉണക്കമുന്തിരി 


തേൻ, ഉണക്ക മുന്തിരി, നെയ്യ്, നേന്ത്രപ്പഴം, എന്നിവ ഒന്നിച്ചെടുത്തു കുഴച്ചു ദിവസവും രാവിലെയേ വെറും വയറ്റിൽ കഴിച്ചാൽ ശരീരത്തിന് നിറം കൂടുകയും മുഖം തുടുക്കുകയും ചെയ്യും.  




കണ്ണിനു ചുറ്റുമുള്ള കറുപ്പിന് 


രക്തചന്ദനം 

 കണ്ണിന്  ചുറ്റുമുള്ള കറുത്ത നിറം മാറ്റുവാൻ കൺ തടങ്ങൾക്കു ചുറ്റും വെള്ളരിക്കയുടേത് തൊലികളഞ്ഞ കാമ്പ് വയ്ക്കുക 15 മിനുട്ടിനു ശേഷം മാറ്റുക.  കണ്ണിനു നല്ല കുളിർമ ലഭിക്കും.  

കണ്ണിനു താഴെയുള്ള കറുത്ത പാട് മാറാൻ കസ്തുരിമഞ്ഞളും രക്തചന്ദനവും തുല്യമായി അരച്ച് ദിവസവും പുരട്ടുക.

കണ്ണിനു താഴെയുള്ള കറുത്ത പാട് മാറാൻ തക്കാളി നീരും നാരങ്ങാ നീരും തമ്മിൽ കലർത്തി കണ്ണിനു ചുറ്റും പുരട്ടുക.  അരമണിക്കൂർ കഴിഞ്ഞ് കഴുകിക്കളയുക.


സ്ത്രീ സൗന്ദര്യം വർദ്ധിക്കുന്നതിന് 

അമുക്കുരം

ധാതുകാസീനം, അമുക്കുരം, ഇവയിൽ ഏതെങ്കിലും ഒന്ന് അരച്ച് കലക്കി എണ്ണകാച്ചി ശരീരത്തിൽ തേച്ചാൽ സ്ത്രീകളുടെ സൗന്ദര്യം വർദ്ധിക്കുന്നതാണ് 


ഒട്ടിയ കവിൾ 


ഒട്ടിയ കവിൾ  തുടുക്കുവാൻ ഉറങ്ങുന്നതിനു മുമ്പ് ബദാം എണ്ണ  കവിളിൽ തടവുക.


വരണ്ടചർമ്മം 


വരണ്ട ചർമ്മമുള്ളവർ മുഖത്ത് പാൽപ്പാട പുരട്ടി 10 മിനിറ്റു തടവുക.  ഇത്  പതിവായി ചെയ്യുന്നത് നല്ലതാണ് 

മുഖക്കുരു, കര എന്നിവ ശമിക്കാൻ 


ഉള്ളി 


ഉള്ളി അരിഞ്ഞു  ചെറുനാരങ്ങാ നീരിൽ ചേർത്ത് കിടക്കാൻ നേരം മുഖത്ത് പുരട്ടി രാവിലെ ചെറുപയർപൊടിയും വെള്ളവും ഉപയോഗിച്ച് കഴുകിക്കളയുക.  കുറച്ചു ദിവസം ഇതു പതിവാക്കിയാൽ മുഖക്കുരുവും കരയും മാറിക്കിട്ടും.


നല്ല നിറം ലഭിക്കാൻ 


ക്യാരറ് 

ശരീരത്തിന് നിറം ലഭിക്കാൻ ക്യാരറ്റും  നാരങ്ങാ നീരും തേനും ചേർത്ത് കഴിക്കുക.



ചർമ്മത്തിന് തിളക്കം ലഭിക്കാൻ 


തക്കാളി 

ഒരു തക്കാളിയുടെ നീര് മുഖത്ത് പുരട്ടി ഉണങ്ങികഴിയുമ്പോൾ കഴുകുക.  മുഖ ചർമ്മത്തിന് നല്ല തിളക്കം കിട്ടും.

ക്യാരറ്റ് നന്നായി അരച്ച് പാലും മുട്ടയുടെ  മഞ്ഞയും ചേർത്ത് മുഖത്ത് പുരട്ടി ഉണങ്ങുമ്പോൾ കഴുകിക്കളയുക.  മുഖത്തിന് നല്ല തിളക്കം കിട്ടും.  


കരുവാളിപ്പ് മാറാൻ 


കഠിനമായ വെയിൽ കൊണ്ടതിനു ശേഷം വെള്ളത്തിൽ കുറച്ചു മോര് ചേർത്ത് മുഖത്തും കഴുത്തിലും ധാരകോരുക.  

ബ്ലാക്ക് ഹെഡ്സ് മാറാൻ 


മുഖത്ത് ആവി പിടിച്ച ശേഷം ബ്ലാക്ക് ഹെഡിൽ ഹെഡിൽ തേൻ ചുടാക്കി പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞു കോട്ടൺ തുണി ഉപയോഗിച്ച് തുടച്ചു കളയുക.


കറുത്തപുള്ളികൾ മാറാൻ 


തുളസി 

തുളസി നീരും  മഞ്ഞളും ചേർത്തിളക്കി മുഖത്ത് പുരട്ടുക 






No comments:

Post a Comment

Note: Only a member of this blog may post a comment.