Sunday, October 30, 2016

Hair Care Tips (Malayalam)

തലമുടി അഴകിന്  


നെല്ലിക്ക, കറിവേപ്പില, കറ്റാർ വാഴ, ചെമ്പരത്തിയില, മരവാഴ ഇവ തുല്യം അരച്ച് കുഴമ്പാക്കി പുരട്ടുക 
നെല്ലിക്ക 













പേൻ ശല്യം മാറാൻ 


കറിവേപ്പിന്റെ കുരു ചതച്ചിട്ട് എണ്ണകാച്ചി കുളിക്കുക.

തരാൻ മാറാൻ


തൈര് തലയിൽ തേച്ചു പിടിപ്പിച്ചതിനു ശേഷം കുളിക്കുക.

കീഴാർ നെല്ലി ചതച്ചു ദിവസവും കുളിക്കുന്നതിനു ഉപയോഗിക്കുക 
കീഴാർനെല്ലി 


ഒരു പിടി ഓട്സ് വെള്ളത്തിലിട്ടു കുഴമ്പു പരുവത്തിൽ വേവിച്ചു ഒരു സ്പൂൺ നാരങ്ങാ നീരും ഒരു നുള്ളു കർപ്പൂരവും ചേർത്ത് തലയിൽ നന്നായി തേച്ചുപിടിപ്പിച്ചു 15 മിനുറ്റിനുശേഷം ഇളം  ചുടുവെള്ളത്തിൽ കഴുകുക.  ആഴ്ചയിൽ 2 പ്രാവിശ്യം ചെയ്യതാൽ തരാൻ  ഇല്ലാതാകും 



തലമുടി വട്ടത്തിൽ പോകുന്നതിനു പരിഹാരം 


പാവലിൻ്റെ ഇല ഇടിച്ചു പിഴിഞ്ഞ ചാറ് പലപ്രാവശ്യം പുരട്ടുക.

മുടി  സമൃദ്ധമായി വളരാൻ


 കരിമ്പനക്കൂമ്പ് ചെമ്പരത്തിപ്പൂവ് കറ്റാർവാഴ നെല്ലിക്ക നീര് കറിവേപ്പില തളി ഇല ഇവ തുല്യം അരച്ച് കുഴമ്പാക്കി ഉരു ക്കെണ്ണയിൽ കാച്ചി തലയിൽ   
തേക്കുക 

മുടിവളരുന്നതിന് പൂവാൻ കുരുന്നില ഇട്ടു എണ്ണകാച്ചി തലയിൽ തേച്ചു കുളിക്കുക.

തലമുടി  തഴച്ചുവളരാൻ ആഴ്ചയിൽ ഒരിക്കൽ മുടി പശുവിൻ മോരിൽ കഴുകുക.

.

മുടിക്ക് നിറം നഷ്ടമാവാതിരിക്കാൻ 


തല നിറയെ എണ്ണ പുരട്ടിയതിനുശേഷം ഷാമ്പു ചെയ്യുക. മുടിയുടെ കളറും മിനുസവും   നഷ്ടമാകുകയില്ല.

അകാല നര ഒഴിവാക്കാൻ     


ബ്രഹ്മി, കയ്യോന്നി  എന്നിവ പച്ചയ്ക്കടിച്ചു പിഴിഞ്ഞ് എടുത്ത നീര് 300ml വീതം എടുത്തു അതിൽ 300ml  വെളിച്ചെണ്ണ ചേർത്ത് മണൽ പാകം ആകുന്നതുവരെ ഇളക്കി കാച്ചുക.  മണൽ പാകം ആകുമ്പോൾ 10grm അഞ്ജനക്കല്ലു പൊടിച്ചതും 5grm പാചകർപ്പൂരവും ഇട്ടു  വാങ്ങി തണുക്കുമ്പോൾ അരിച്ചെടുക്കുക.  പതിവായി തലയിൽ പുരട്ടി അരമണിക്കൂർ കഴിഞ്ഞു കുളിക്കുക.


ബ്രഹ്മി 


തലമുടി മനോഹരമാകാൻ


ആഴ്ചയിലൊരിക്കൽ നാരങ്ങാനീരുകൊണ്ടു മുടി കഴുകുന്നത് മുടിക്ക് സ്നിഗ്ധതയും മനോഹാരിതയും നൽകും.


ഹെയർ ഡൈ 


1 .  ഉണക്ക നെല്ലിക്ക - 5 എണ്ണം 
2 .  മൈലാഞ്ചിപ്പൊടി  -  4 സ്പൂൺ 
3.  തേയില - 1 സ്പൂൺ 
4 .  മുട്ടയുടെ വെള്ളക്കുരു - 1 എണ്ണത്തിന്റെ 

തയ്യാറാക്കുന്ന വിധം 

അര ഗ്ലാസ് വെള്ളത്തിൽ തേയില തിളപ്പിക്കുക   ഒരു ഇരുമ്പു പാത്രത്തിൽ ഉണക്കനെല്ലിക്ക നന്നായി പൊടിച്ചു മൈലാഞ്ചിപ്പൊടിയും തേയിലവെള്ളവുമായി നന്നായി യോചിപ്പിക്കുക.  ഇതിൽ നാരങ്ങാ നീരും മുട്ടയുടെവെള്ളക്കരുവും ചേർത്തിളക്കി നന്നായി യോചിപ്പിച്ചു ഒരു രാത്രി വയ്ക്കുക.  പിറ്റേന്നു  തലമുടി താലി ഉപയോഗിച്ചു നന്നായി കഴുകി ഉണ്ടാക്കിയതിന് ശേഷം നേരത്തേയ് തയ്യാറാക്കി വച്ചിരിക്കുന്ന ഹെയർ ഡൈ ഒരു ബ്രെഷ് ബ്രഷ് ഉപയോഗിച്ച് തലമുടിയിൽ തേക്കുക,  ഒരു മണിക്കൂർ കഴിഞ്ഞു കഴുകിക്കളയുക.

മുടിവളരാൻ എണ്ണ 


1.  കറ്റാർ  വാഴ - ഒരു തണ്ട് 
2 .  ജീരകം -  1 സ്പൂൺ 
3 . ഉള്ളി - 2 എണ്ണം 
4 .  തുളസിയില - 20 ഇതൾ 
5.  വെളിച്ചെണ്ണ - 1kg 

തയ്യാറാക്കുന്ന വിധം 

1 മുതൽ 4 വരെയുള്ള ചേരുവകൾ അരച്ച് വെളിച്ചെണ്ണയിൽ ചേർത്ത് കാച്ചി പാത വറ്റിച്ചു  തണുപ്പിച്ചു കുപ്പിയിലാക്കുക.  ഈ  എണ്ണ  തലയിൽ നന്നായി തേച്ചു പിടിപ്പിച്ചു 10 മിനിറ്റിനുശേഷം കുളിക്കുക.



തരാന് ഒരു ഹെയർ ടോണിക്ക്

1.  നെല്ലിക്ക (ഉണക്കിപ്പൊടിച്ചത്) - 10 എണ്ണം 
2.  മൈലാഞ്ചി (ഉണക്കിപ്പൊടിച്ചത്) - 1 ടേബിൾ സ്പൂൺ 
3.  തേയില - 2 സ്പൂൺ 
4.  കോഴിമുട്ട - 2 എണ്ണം 
5.  പുളിച്ച തൈര് - 2 സ്പൂൺ 
6.  ചെറുനാരങ്ങ - 2 എണ്ണം 

തയ്യാറാക്കുന്ന വിധം 

ഒരു ഇരുമ്പ് ചീനച്ചട്ടിയിൽ അരകപ്പ് വെള്ളമൊഴിച്ചു അതിൽ നെല്ലിക്കാപ്പൊടി, മൈലാഞ്ചി പൊടി മുട്ടയുടെ വെള്ളക്കരു, പുളിച്ച തൈര്, ചെറുനാരങ്ങാ നീര് എന്നിവ യോചിപ്പിക്കുക, തേയില അൽപ്പം വെള്ളത്തിൽ നന്നായി തിളപ്പിച്ച് നേരത്തേ തയ്യാറാക്കിയ കൂട്ടിൽ ചേർത്തിളക്കുക.  ഇത്  ഒരു ദിവസം അനക്കാതെ വെക്കുക.  ഈ മിശ്രീതം തലയോട്ടിയിൽ നന്നായി തേച്ചു പിടിപ്പിക്കുക.  15 മിനിറ്റിനുശേഷം താലി ഉപയോഗിച്ച് കഴുകുക.

മുടികൊഴിച്ചിൽ 


ഒരു മാങ്ങാ നാലായി മുറിച്ചു  വെളിച്ചെണ്ണയിലിട്ടുചുടാക്കി മങ്കലത്തിലൊഴിച്ചു അതിന്റെ വായ മൂടിക്കെട്ടി 2 ആഴ്ച മണ്ണിൽ പൂഴ്ത്തി വെക്കുക.  അതിനു ശേഷം ഈ എണ്ണ  തലയിൽ പതിവായി തേച്ച് ഒരു മണിക്കൂർ കഴിഞ്ഞു കുളിച്ചാൽ മുടികൊഴിച്ചിൽ പൂർണമായും നിൽക്കും.